മുട്ടം: മുട്ടം എൻജിനിയറിംഗ് കോളേജിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ രാവിലെയാണ്‌ സംഭവം. മൂലമറ്റം ഭാഗത്തേക്ക് എറണാകുളം സ്വദേശികളായ യുവാവും യുവതിയും വന്ന ബൈക്ക് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരായ കാഞ്ഞാർ സ്വദേശികളായ അമൽ. പി. സുകുമാരൻ, അബ്ദുൾ മനാഫ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. എറണാകുളം സ്വദേശികളുടെ ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റ നാല് പേരെയും മുട്ടം പൊലീസ്‌ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ രണ്ട് ബൈക്കിനും സാരമായ കേടുപറ്റി.