തൊടുപുഴ: കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് അസോസിയേഷൻ തൊടുപുഴ ഡിവിഷൻ സമ്മേളനം നടന്നു. തൊടുപുഴ ടിസി മിനി ആഡിറ്റോറിയത്തിൽ നടന്ന യോഗം കെ.എസ്.ഇ.ബി.പി.എ. സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഭോഗീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ.ബി.പി.എ സംസ്ഥാന സെക്രട്ടറി എൻ. പ്രേമകുമാരിയമ്മ, എ. എൻ. ചന്ദ്രബാബു, കെ.സി. ഗോപിനാഥൻ നായർ, പി.എൻ. പ്രഭാകരൻ, മോഹനൻ പി.കെ. എന്നിവർ പ്രസംഗിച്ചു. സി.ജെ. കുര്യൻ സ്വാഗതവും കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.എസ്. ഭോഗീന്ദ്രൻ (പ്രസിഡന്റ്), കെ.സി. ഗോപിനാഥൻ നായർ (സെക്രട്ടറി), പി. എൻ. പ്രഭാകരൻ (ട്രഷറർ), സി. ജെ. കുര്യൻ (കേന്ദ്രകമ്മറ്റിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.