കരിങ്കുന്നം: മൈലാടുംപാറയിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. പരേത കിടങ്ങൂർ പായ്ക്കാട്ട് കുടുംബാംഗം. മക്കൾ: അച്ചുക്കുട്ടി, മോളി, മേരിക്കുട്ടി, വത്സ, കുഞ്ഞുമോൾ, പരേതയായ ലീലാമ്മ. മരുമക്കൾ: സ്റ്റീഫൻ ചാഴക്കാട്ട് വെളിയന്നൂർ, അബ്രഹാം വേലംപറമ്പിൽ മാവേലിക്കര, ഉതുപ്പ് മൈലാടുംപാറയിൽ കരിങ്കുന്നം, റെജി കാനം, പരേതരായ ജോസ് കോന്നത്തേട്ട് നീണ്ടൂർ, അലക്സ് പോട്ടൂർ സങ്‌ക്രാന്തി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് നാലിന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ.