തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്ന് രാവിലെ ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. നാദസ്വരം കാഞ്ചീപുരം കാളിദാസൻ, കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ ബാബു. തകിൽ: സേലം വേണുഗോപാൽ, അനു വേണുഗോപാൽ. പഞ്ചാരിമേളം മത്തോലപുരം രജീഷ് മാരാരും സംഘവും. ഒന്നിന് പ്രസാദഊട്ട്. രണ്ടിന് ചാക്യാർകൂത്ത്. പകൽ 3.30ന് മൈലക്കൊമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ആറിന് മൈലക്കൊമ്പ് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് മൈലക്കൊമ്പ് ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പിന് ആനക്കൂട് കവലയിൽ എതിരേൽപ്പ്. പഞ്ചതായമ്പക. 11.30ന് റസ്റ്റ് ഹൗസ് ജംഗ്ഷനിൽ എതിരേൽപ്പ് വിളക്ക്. 12ന് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ച ശേഷം വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങിൽ പകൽ 3.30ന് ഭക്തിഗാനസുധ. 4.30ന് ഭക്തിഗാനമേള, 5.30ന് ഡാൻസ്, ആറിന് ഡാൻസ്, ഏഴിന് മോഹിനിയാട്ടം, 7.30ന് സംഗീതകച്ചേരി, 9.30ന് നൃത്തനൃത്യങ്ങൾ. ഉത്സവം ഒമ്പതിന് ആറാട്ടോടെ സമാപിക്കും.