പീരുമേട്: തോട്ടം തൊഴിലാളികളുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി പീരുമേട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം. രാവിലെ മാട്ടുക്കട്ടയിൽ നിന്നാണ് സ്ഥാനാർത്ഥിയുടെ മൂന്നാം ദിനത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. മുൻ ഡി.സി.സി പ്രസിഡന്റ് എം.ടി. തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ രാരിച്ചൻ നീറണാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മേരികുളം, പരപ്പ്, ആലടി, ചപ്പാത്ത്, പച്ചക്കാട്, മരുതും പേട്ട പുല്ലുമേട്, ആനവിലാസം, മേനോൻ കട, സുൽത്താൻ കട, അണക്കര, ചക്കുപള്ളം, ഒന്നാംമൈൽ, റോസാപ്പൂക്കണ്ടം, മന്നാക്കുടി, കൊല്ലം പട്ടട, വെള്ളാരംകുന്ന്, ഡൈമുക്ക്, മൂങ്കലാർ, ചെങ്കര, തേങ്ങാക്കൽ, നാലുകണ്ടീ, കീരിക്കര, പശുമല, വണ്ടിപ്പെരിയാർ,വാളാഡി, ചോറ്റുപാറ, നെല്ലിമല, കക്കി കവല, കറുപ്പ് പാലം, തങ്കമല, വള്ളിക്കടവ്, മൗണ്ട്, അരണക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഗ്രാമ്പിയിലാണ് പര്യടനം സമാപിച്ചത്.
ഡീൻ കുര്യാക്കോസ് ഇന്ന് കോതമംഗലത്ത്
ഡീൻ ഇന്ന് കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനായി പര്യടനം നടത്തുന്നു. രാവിലെ ഏഴിന് കാരക്കുന്നം പള്ളിപ്പാടിയിൽ നിന്നും മുൻ എം.എൽ.എ ടി.യു കുരുവിള ഉത്ഘാടനം ചെയ്യും.
പ്രചാരണ സാമഗ്രഹികൾ നശിപ്പിച്ചതായി പരാതി
ഇടുക്കി: യു.ഡി.എഫ്. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രഹികൾ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ തേങ്ങാക്കൽ റൂട്ടിലെ ചന്ദ്രവനം മുതൽ പള്ളിക്കട വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ, പോസ്റ്ററുകൾ,ചിഹ്നങ്ങൾ, എന്നിവ കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപകമായി നശിപ്പിച്ചതായി കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മിറ്റി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നേതൃയോഗം ഇന്ന്
തൊടുപുഴ : യു.ഡി.ഫ് തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ഇന്ന് രാത്രി എട്ടിന് യു.ഡി.ഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ഇലക്ഷന് കമ്മിറ്റി കൺവീനർ ജോസി ജേക്കബ് അറിയിച്ചു.