biju
കോതമംഗലം നയോജകമണ്ഡലം ഇള(മ്പയിൽ ബിജു കൃഷ്ണൻ വോട്ട് അഭ്യർത്ഥിക്കുന്നു

തൊടുപുഴ: മോദി സർക്കാരിന്റെ ജനോപകാര പദ്ധതികൾ ഉയർത്തിക്കാട്ടി എൻ.ഡി.എ പാർലമെന്റ് മണ്ഡല പര്യടനം കോതമംഗലത്ത്. സമാപന ദിവസമായ ഇന്നലെ രാവിലെ പല്ലാരിമംഗലം പഞ്ചായത്തിലെ മാവടിയിൽ നിന്ന് ആരംഭിച്ച പര്യടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എൻ. ഗീതാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസാരിച്ച ബിജു കൃഷ്ണൻ ഓരോ ദിവസവും തനിക്ക് ജനസ്വീകാര്യത കൂടിവരുകയാണ് എന്നതിനു തെളിവാണ് സ്വീകരണ പരിപാടികളിലെ ജനപങ്കാളിത്തമെന്ന് പറഞ്ഞു. അതിന് മുഖ്യകാരണം മോദി സർക്കാരിന്റെ ജനോപകാര പ്രവർത്തനങ്ങൾ തന്നെയാണ്. ഏകദേശം 32 ഓളം ജനപ്രിയ പദ്ധതികൾക്കാണ് എൻഡിഎ സർക്കാർ രൂപം കൊടുത്തിട്ടുള്ളത്. ഇതിൽ തന്നെ സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ പ്രധാൻമന്ത്രി ഉജ്ജ്വൽ യോജന, സുകന്യ സമൃദ്ധി യോജന., അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന എന്നിവ ഇതിനോടകം തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മോദി സർക്കാരിനെ തള്ളിപ്പറയുന്ന കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഈ പദ്ധതികൾ ഉപയോഗ പെടുത്തിയിട്ടുള്ളവരാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേന്ദ്ര പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയിലൂടെ മോദി പ്രാവർത്തികമാക്കിയ സേവനങ്ങൾ ഉപയോഗപ്പെടുത്തി ഇടതുവലതുമുന്നണികൾ മോഡിക്കെതിരെ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. നടരാജൻ, കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മണ്ഡലം പ്രസിഡന്റ് കെ.പി. മാത്തുക്കുട്ടി ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.എ. സോമൻ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ്,​ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അജി നാരായണൻ,​ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എൻ. ഗീതാകുമാരി,​ ജയകുമാർ വെട്ടിക്കാട്,​ പി.എ. സിദ്ധിഖ്,​ പി.ആർ. ഉണ്ണികൃഷ്ണൻ, സജീവ് മലയിൻകീഴ്, മനോജ് കാനാട്ട്, അനിൽ ഞാളുമഠം, പ്രിയാ സന്തോഷ്, പി.കെ. ബാബു, പ്രവീണ വിനോദ്, സുനിതാരാജ് എന്നിവർ പങ്കെടുത്തു.

ഇന്ന് മൂവാറ്റുപുഴയിൽ

പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മൂവാറ്റുപുഴ മണ്ഡലത്തിൽ പ്രവേശിക്കുന്ന പ്രചാരണം പറമ്പൻചെരിയിൽ രാവിലെ തുടങ്ങി പൈങ്ങോട്ടൂർ, കല്ലൂർകാട്, മഞ്ഞള്ളൂർ, ആവോലി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലൂടെ കടന്നു വൈകിട്ട് 7. 30 നു പണ്ടിരിമലയിൽ അവസാനിക്കും.