രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കൾക്കായി നടത്തുന്ന എട്ടാമത് വിവാഹപൂർവ്വ കൗൺസിലിംഗ് 20, 21 തീയതികളിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ അറിയിച്ചു. ബിജു പുളിക്കലേടത്ത്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ. ശരത്ത്, രാജേഷ് പൊൻമല എന്നിവർ ക്ലാസുകളെടുക്കും. 20ന് രാവിലെ ഒമ്പതിന് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, കൗൺസിൽ അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് വനിതാ സംഘം സൈബർ സേനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.