ഉടുമ്പന്നൂർ: പ്രളയം കഴിഞ്ഞിട്ട് ഏഴു മാസം പിന്നിടുമ്പോഴും മണ്ണും കൃഷിയും ജീവനോപാധിയും നഷ്ടപ്പെട്ട മലയോര കർഷകർക്ക് പത്തു രൂപയുടെ ധന സഹായം പോലും നൽകാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. യു.ഡി.ഫ് സ്ഥാനാർത്ഥി ഡീൻ കുര്യക്കോസിന്റെ ഉടുമ്പന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എൻ. സീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോയി. കെ. പൗലോസ്, ടി.എം. സലിം, കെ. ആന്റണി, എം.എൻ. മുഹമ്മദ്, ജോൺ നേടിയപാല, എ.എം. ദേവസ്യ, ജോൺസൻ ശാസ്താംകുന്നേൽ, മനോജ് തങ്കപ്പൻ, ടി.കെ. നവാസ്, ബിന്ദു സജീവ്, രാജീവ് രാജൻ എന്നിവർ പ്രസംഗിച്ചു.