തൊടുപുഴ : കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവത്തിന് ഒമ്പതിന് കൊടിയേറും. വൈകിട്ട് എട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട്ട് പരമേശ്വരൻ തന്ത്രി കൊടിയേറ്റ് കർമ്മം നിർവഹിക്കും. രണ്ടാം ദിനം വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് വിശേഷാൽ ദീപാരാധനയും ചുറ്റുവിളക്കും അത്താഴപൂജയ്ക്കശേഷം കൊടിപ്പുറത്തു വിളക്കും നടക്കും.