ഇടുക്കി: ഉപ്പുതറ വില്ലേജ് ഓഫീസ് മതിലിൽ പതിച്ചിരുന്ന പോസ്റ്റർ, കുമളി റോഡ് ചെളിമട ഒന്നാം മൈലിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന്റെ മുൻവശത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് തോരണം, പെരിയാർ-ഏലപ്പാറ റൂട്ടിൽ കക്കാസ് കവല, ഏലപ്പാറ പഞ്ചായത്തിൽ മ്ലാമല എന്നിവിടങ്ങളിലെ വെയിറ്റിംഗ് ഷെഡിൽ പതിച്ചിരുന്ന പോസ്റ്റർ എന്നിവ എം.സി.സി ആന്റ് ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. തൊടുപുഴ, കരിങ്കുന്നം, കാഞ്ഞിരമറ്റം, മലയിഞ്ചി, കോട്ടക്കവല, മുണ്ടേക്കല്ല്, കോലാനി, നെടിയശാല, വഴിത്തല, മാറിക, പുറപ്പുഴ എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 358 പോസ്റ്ററുകൾ, 20 കൊടികൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 15 പോസ്റ്ററുകൾ എന്നിവയും സ്‌ക്വാഡുകൾ നീക്കം ചെയ്തു.

നാല് ലക്ഷം രൂപ പിടിച്ചു

ഇടുക്കി: തൊടുപുഴ നിയോജക മണ്ഡലത്തിലെ കരിമണ്ണൂർ- മണ്ണാറത്തറ ഭാഗത്ത് നടത്തിയ പരിശോധനയിൽ കെ.എൽ-08-എ.പി-8139 നമ്പർ ടാറ്റ ഇൻഡിക്ക കാറിൽ നിന്ന് രേഖകൾ ഇല്ലാത്ത 4,00,000 രൂപ സർവെയലൻസ് സ്‌ക്വാഡ് പിടിച്ചെടുത്ത് തൊടുപുഴ സബ് ട്രഷറിക്ക് കൈമാറി.