പീരുമേട്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു. വുഡ്‌ലാൻസ് എസ്റ്റേറ്റിലെ ജോണി (49), ഭാര്യ ഉഷ(45) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പള്ളിക്കുന്ന് തമ്പി മൊട്ടപുതുവേൽ റോഡിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലിടിച്ച് മറിയുകയായിരുന്നു. ജീപ്പിനുള്ളിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്.