deen
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ കോതമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനം കാരക്കുന്നം പള്ളിപ്പടിയിൽ മുൻ എം.എൽ.എ ടി. യു കുരുവിള ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി: ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോതമംഗലത്തിന്റെ താരമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ്. ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് പ്രവർത്തകർ ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെയും സ്ഥാനാർത്ഥിയെ ആനയിച്ചത്. രാവിലെ കാരക്കുന്നം പള്ളിപ്പടിയിൽ നിന്നാണ് സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനം ആരംഭിക്കുന്നത്. മുൻ എം.എൽ.എ ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന്പുതുപ്പാടി, മുളവൂർ കവല, കറുകടം, ഷാപ്പുംപടി, മാതിരപ്പിള്ളി, തെക്കേവെണ്ടുവഴി, ഷാപ്പുംപടി, കരിമ്പന പാറ, കൊട്ടംകുഴി, എംഎം കവല ,ചെറുവത്തൂർ കവല ,പൂവത്തൂർ, കുറ്റിലഞ്ഞി, സൊസൈറ്റി പടി, ഇരമല്ലൂർ റേഷൻ കടപ്പടി, ഇരമല്ലൂർ പള്ളിപ്പടി,314 കവല ചുവപ്പീകുന്ന്, ഇന്ദിരാഗാന്ധി കോളേജ് ജംഗ്ഷൻ, ഇളമ്പ്ര മറ്റത്തി പീടിക, നങ്ങേലിപ്പടി, നെല്ലിക്കുഴി കവല, കമ്പനിപ്പടി, ഇരുമല പടി, പടിഞ്ഞാറേ കവല, ഗ്രീൻവാലി സ്‌കൂൾപടി, തൃക്കാരിയൂർ കവല ,ആയക്കാട് കവല, നാഗഞ്ചേരി തുരങ്കം കവല, ഹൈസ്‌കൂൾ കവല, പ്ലാമൂടി, മുട്ടത്ത് പാറ ,ഉപ്പുകണ്ടം ചേറങ്ങനാൽ , മദ്രസ പള്ളിപ്പടി, മുത്തം കുഴി കവല, എരപ്പൂങ്കൽ കവല, പൂച്ച കുത്ത്,വെട്ടാം പാറ, വെറ്റിലപ്പാറ, കുളങ്ങാട്ട് കുഴി, മാലിപ്പാറ സൊസൈറ്റി പടി, ചെമ്മീൻ കുത്ത്, കീരംപാറ കവല, ചെങ്കര, ഭൂതത്താൻകെട്ട് ,പന്നേക്കാട് ,വെളി യേൽ ചാൽ. പാലമറ്റം, കാഞ്ഞിരം കുന്ന് ,നാടുകാണി, തോണി കണ്ടം ചേലാട് രാമല്ലൂർ കപ്പേള പടി , മലയിൻകീഴ്, വലിയ പാറ, കുത്തുകുഴി, കോഴിപ്പിള്ളി കവല എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തങ്കളയിൽ പര്യടനം സമാപിച്ചു.

ഡീൻ ഇന്ന്

ഡീൻ കുര്യാക്കോസ് ഇന്ന് ദേവികുളം നിയോജക മണ്ഡത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ 7.30 ന് ചെമ്പകത്തൊളുകുടിയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്സൻ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.