തൊടുപുഴ: ഫ്ലക്‌സുകൾ നീക്കം ചെയ്തു ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നിയമസഭ നിയോജകമണ്ഡലത്തിലെ ഇടവെട്ടി, കൊതകുത്തി, പട്ടയംകവല, ബ്ലാത്തിക്കവല, മാർത്തോമക്കവല, മുരളിക്കവല, വെങ്ങല്ലൂർ, കുമാരമംഗലം, പെരുമ്പള്ളിച്ചിറ, ഏഴല്ലൂർ, പടിഞ്ഞാറെ കോടിക്കുളം, പാറ, എന്നിവടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന 353 പോസ്റ്ററുകളും 15 ഫ്ലക്‌സുകളും ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കംചെയ്തു.
പരാതി പരിഹരിച്ചു
ലോക്‌സഭ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിനു കീഴിലെ മുട്ടം, വെങ്ങല്ലൂർ എന്നിവടങ്ങളിൽ സ്ഥാപിച്ചിരുന്ന പാർട്ടികൊടി തോരണങ്ങൾ സംബന്ധിച്ചും ഫ്ലക്‌സ് ബോർഡുകൾ സംബന്ധിച്ചും ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി ഡിഫേഴ്‌സമെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയശേഷം അവ നീക്കം ചെയത് പരാതി പരിഹരിച്ചു.