biju
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ കൂരിക്കാട് പര്യടനത്തിൽ

മൂവാറ്റുപുഴ: കാക്കനാട് ഭഗവതിക്ഷേത്രം മേൽശാന്തി നീലകണ്ഠൻ കല്ലുമല നൽകിയ പൂർണകുംഭവും പ്രസാദവും സ്വീകരിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ മണ്ഡലപര്യടനം ഇന്നലെ മൂവാറ്റുപുഴയിൽ തുടക്കമായത്. ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കേരളസമൂഹത്തിൽ ഭീതിപരത്തുന്ന സ്ത്രീസുരക്ഷയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായിരുന്നു എൻ.ഡി.എയുടെ ഇന്നലത്തെ മുഖ്യ പ്രചരണവിഷയം. രാവിലെ ആയവന പഞ്ചായത്തിൽ നൂറുകണക്കിന് ബൈക്കുകൾ പങ്കെടുത്ത റാലിയുടെ അകടമ്പടിയോടെ പര്യടനം ആരംഭിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ലക്ഷക്കണക്കിന് വീട്ടമ്മമാരെ അടുക്കളയിലെ പുകയിൽ നിന്ന് മോചിപ്പിച്ച നരേന്ദ്രമോദിക്ക്, കിസാൻ സമ്മാൻ പദ്ധതി നടപ്പാക്കിയ നരേന്ദ്രമോദിക്ക് ഒരുവോട്ട്, മനുഷ്യനിർമ്മിത പ്രളയത്തിലൂടെ കേരളത്തെ മുക്കിക്കൊല്ലാൻ ശ്രമിച്ച് ഇടതുമുന്നണിക്ക് എതിരെ ഒരു വോട്ട്.. തുടങ്ങി ആനുകാലിക സംഭവസങ്ങളുടെ തിരതള്ളലിൽ എൻ.ഡി.എയുടെ കോർണർ യോഗങ്ങൾ വാചാലമായി.

രാവിലെ പര്യടനത്തിന് മുന്നോടിയായി നടന്ന സമ്മേളനം ബിഡിജെഎസ് ജില്ലാ ജോയിൻ സെക്രട്ടറി ഷൈൽ കെ,കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ എസ് ബിജു മോൻ അദ്ധ്യക്ഷത വഹിച്ചു. പര്യടനം കടന്നുപോയ വഴികളിൽ നിരവധി ആളുകൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കഠിനമായ ചൂടിലും സ്ത്രീകളും കുട്ടികളും തങ്ങളുടെ സ്ഥാനാർത്ഥിയെ കാണാൻ കാത്തിനിന്നു. മൂവാറ്റുപുഴ തൃക്കളത്തൂരിൽ നടന്ന സ്വീകരണത്തിൽ അമ്മമാരും സ്ത്രീകളും ചേർന്നു ബിജു കൃഷ്ണന് കണിക്കൊന്ന പൂക്കൾ നൽകി സ്വീകരിച്ചു.

മൂവാറ്റുപുഴയിലെ 5 പഞ്ചായത്തുകളിൽ പര്യടനം

ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു , ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി .എം.എ .വാസു ,ബി.ജെ.വൈ.എം നിയോജക മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് രഘുനാഥ് ,ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി .റ്റി .ചന്ദ്രൻ , ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. വിത്സൻ ,ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ദിലീപ് കുമാർ ,ബി.ജെ.വൈ.എം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് .അഭിജിത്ത് പി.ആർ.വിജയകുമാർ ,രമേശ് കാവന ,കെ.പങ്കജാക്ഷൻ നായർ ,രാജേഷ് താണിയേലിൽ ,പി.കെ.ബാബു ,കെ.പി.തങ്കക്കുട്ടൻ ,എസ്.സന്തോഷ് ,ജിതിൻ രവി ,എന്നിവർ വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.

മുളവൂർ ,പായിപ്ര, വാളകം, മാറാടി , ആരക്കുഴ, പാലക്കുഴ എന്നിവിടങ്ങളിലൂടെ സെൻട്രൽ പാലക്കുഴയിൽ പര്യടനം അവസാനിപ്പിച്ചു. ഇന്ന് രാവിലെ കാഞ്ഞിരവേലിൽ ആരംഭിക്കുന്ന പര്യടനം വാളറ അടിമാലി ,കല്ലാർകുട്ടി, കത്തിപ്പാറ കൂമ്പൻപാറ ,ആനവിരട്ടി, കല്ലാർ, ആനച്ചാൽ ,കുരിശുപാറ, അമ്പല ച്ചാൽ എന്നിവിടങ്ങൾ പിന്നിട്ട് മാങ്കുളത്ത് സമാപിക്കും.