ഉടുമ്പന്നൂർ: പാറേക്കാവ് ദേവീക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവും മുടിയേറ്റും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യ ദർശനം, ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30ന് ഉഷപൂജ, ഒമ്പതിന് കലംകരിക്കൽ, 11ന് സർപ്പപൂജയും, സർപ്പത്തിന് നൂറും പാലും, 11.30 ന് ഉച്ചപൂജ, 11.45 ന് മഹാപ്രസാദഊട്ട്, സമർപ്പണം- മനോജ് ചരക്കോപ്പാറയിൽ, വണ്ടമറ്റം ബിജു കെ.ആർ. കുളമന്തയിൽ മങ്കുഴി, ലൈജു കെ.കെ. കുളപ്പാറത്തൊട്ടിയിൽ കൊക്കരണി. വൈകിട്ട് അഞ്ചിന് കേളികൊട്ട്, 6.30ന് സഹസ്രദീപകാഴ്ചയും വിശേഷാൽ ദീപാരാധനയും 6.45ന് നൃത്തനൃത്യങ്ങൾ, അവതരണം- നാട്യാലയം സ്കൂൾ ഒഫ് ഡാൻസ് കൊക്കരണി, ഏഴിന് കളംപൂജ, കളമെഴുത്ത്പാട്ട്, താലപ്പൊലി, 8.30ന് ഹരികഥ, കഥ (ബന്ധനസ്ഥനായ അനിരുദ്ധൻ) അവതരണം- ശാസ്താംകാവ് കലാവേദി, കോട്ടയം, 8.45ന് പ്രസാദഊട്ട്, സമർപ്പണം- അനന്തു ടി. ബാബു, തൊട്ടിയിൽ ഇടമറുക്, ഷാജി പാറത്താഴത്ത്, ഉടുമ്പന്നൂർ. 11ന് മുടിയേറ്റ്, അവതരണം ശങ്കരൻ കുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘം, ഗോപാലകൃഷ്ണ മാരാർ ആൻ്റ് ഉണ്ണികൃഷ്ണ മാരാർ കീഴില്ലം, പുലർച്ചെ നാല് മുതൽ ഗരുഢൻ തൂക്കം.