kaaru
സ്റ്റാർട്ടാക്കുന്നതിനിടയിൽ കത്തി നശിച്ച കാറ്

പന്നിമറ്റം: ഷെഡിൽ കിടന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തി നശിച്ചു. പന്നിമറ്റം പാലമറ്റം സ്റ്റോഴ്സ് ഉടമ ജിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഈക്കോ കാറാണ് കത്തി നശിച്ചത്. ജിബുവിന്റെ ഉടമസ്ഥതയിലുള്ള കട്ടകളത്തിൽ കിടന്നിരുന്ന കാറിൽ കയറി ജിബു കാറ് സ്റ്റാർട്ട്‌ ചെയ്തപ്പോൾ സ്പാർക്കിങ്ങ് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമായത്. തീ പിടിച്ചതിനെ തുടർന്ന് ജിബു ഉടൻ തന്നെ കാറിൽ നിന്ന് ചാടി ഇറങ്ങുകയും നിമിഷങ്ങൾക്കകം വാഹനം പൂർണമായും കത്തി നശിക്കുകയും ചെയ്തു. മൂലമറ്റത്ത് നിന്ന് മൂന്ന് ഫയർ ഫോഴ്സ് വാഹനം എത്തിയെങ്കിലും അതിനു മുമ്പ് നാട്ടുകാർ തീ അണച്ചിരുന്നു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.