iobscaria
സ്കറിയ

തൊടുപുഴ: മണക്കാട് മാപ്ലാശേരിൽ (ചിറയ്ക്കൽ) എം.ജെ. സ്‌കറിയ (സ്‌കറിയ ചേട്ടൻ- 78) നിര്യാതനായി. ഭാര്യ: ആനീസ് ആരക്കുഴ കണ്ണാത്തുകുഴിയിൽ കുടുംബാംഗം. മക്കൾ: സീത, അഡ്വ. അലക്‌സ് എം. സ്‌കറിയ (ഹൈക്കോടതി, എറണാകുളം), ബിൻസി, മേഴ്‌സി. മരുമക്കൾ: ജോസഫ് വർക്കി ആനച്ചാലിൽ (തൊടുപുഴ), അഡ്വ. സരിത തോമസ്, പുളിയോരത്ത്, കൽപ്പറ്റ (ഹൈക്കോടതി, എറണാകുളം), സജി കോക്കപ്പുഴ (ചങ്ങനാശേരി), പ്രിൻസ് പാങ്ങാടാൻ (തണ്ണിത്തോട്). ആദ്യകാല കേരള കോൺഗ്രസ് നേതാവും തൊടുപുഴയിലെ ആദ്യകാല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. ആൾകേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.