biju
ദേവികുളം നിയോജകമണ്ഡലത്തിലെ ആനച്ചാലിൽ ബിജു കൃഷ്ണനു നൽകിയ ഊഷ്മള സ്വീകരണം

ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ മൂന്നാംഘട്ടം മണ്ഡല പര്യടനം ദേവികുളത്ത് നടന്നു. കാഞ്ഞിരവേലി ബൂത്ത് പ്രസിഡന്റ് പി.വി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം സംസ്ഥാന സമിതി അംഗം പി.പി. സാനു ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ വമ്പിച്ച സ്വീകരണമാണ് ബിജു കൃഷ്ണന് നൽകിയത്. നൂറുകണക്കിന് പ്രവർത്തകർ അകമ്പടി സ്വീകരിച്ച റോഡ് ഷോ അടിമാലിയെ പ്രകമ്പനം കൊള്ളിച്ചു. പ്രളയക്കെടുതിക്ക് ശേഷം പുനരധിവാസത്തിലും പുനർനിർമാണത്തിലും വൻ വീഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ബിജു കൃഷ്ണൻ ആരോപിച്ചു. വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിൽ ആവേശോജ്വലമായ വരവേൽപ്പാണ് ബിജു കൃഷ്ണന് ലഭിച്ചത്. വാളറ പത്താം മയിൽ, ഇരുമ്പുപാലം, മച്ചിപ്ലാവ്, 200 ഏക്കർ ആയിരംഏക്കർ, കല്ലാർകുട്ടി മാങ്കടവ്, വെള്ളത്തൂവൽ, ആനച്ചാൽ, അമ്പല ചാൽ, കല്ലാർ, കുരിശുപാറ, എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി മാങ്കുളത്തെ സ്വീകരണവേദിയിൽ എത്തി ഇന്നത്തെ പര്യടനം അവസാനിപ്പിച്ചു. രണ്ടാം ദിവസമായ ഇന്ന് പള്ളിവാസലിൽ നിന്ന് ആരംഭിക്കുന്ന പര്യടനം കുഞ്ചിത്തണ്ണി, ഇരുപതേക്കർ, ബൈസൺവാലി, ദേവികുളം, സൂര്യനെല്ലി, മൂന്നാർ, കാന്തല്ലൂർ എന്നിവിടങ്ങളിലൂടെ മറയൂരിൽ എത്തി പര്യടനത്തിന് സമാപനം കുറിക്കും.