രാജാക്കാട്: പി.എം.ജി.എസ്.വൈ പദ്ധതിയിൽ നാലര കോടിരൂപ ചെലവിൽ നിർമ്മിയ്ക്കുന്ന മുക്കുടിൽ ഏഴരയേക്കർ ചെമ്മണാർ റോഡ് നിർമ്മാണത്തിൽ വ്യാപകക്രമക്കേട്. ടാറിംഗ് ജോലികൾ നടക്കുന്നുകൊണ്ടിരിക്കുമ്പോൾ ആദ്യം ചെയ്തഭാഗങ്ങൾ പൊളിഞ്ഞിളകി. തകർന്നഭാഗങ്ങൾ പലയിടത്തും പാച്ച് വർക്ക് ചെയ്ത് അടച്ചിട്ടുമുണ്ട്.
സേനാപതി പഞ്ചായത്തിലെ അവികസിത മേഖലയായ ഏഴരയേക്കറിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. നാട്ടുകാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, പരാതികൾക്കും ഒടുവിലാണ് കേന്ദ്രഫണ്ട് അനുവദിച്ചത്. ടാറിംഗ് ആരംഭിച്ച് അടുത്തദിവസം തന്നെ പൊളിയാൻ തുടങ്ങിയിരുന്നു. ടാറിംഗ് കൈകൊണ്ട് പൊളിച്ചെടുക്കാവുന്ന നിലയിലാണ്. ആവശ്യത്തിന് ടാർ ഉപയോഗിക്കാത്തതാണ് കാരണമെന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു.