ഇടുക്കി : മംഗളാദേവി ചിത്രാപൗർണമി ഉത്സവവുമായി ബന്ധപ്പെട്ട് 19ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരെ കൊണ്ടുപോകുന്നതിന് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾക്കുള്ള പാസ് ആവശ്യമായവർ നിശ്ചിത പ്രഫോർമയിൽ 16 ഉച്ചക്ക് മൂന്നിനകം വാഹനങ്ങളുടെ വിവരം സഹിതം പീരുമേട് താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാമാതൃക പീരുമേട് താലൂക്ക് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04869 232077.