തൊടുപുഴ: വിജയംമാത്രം ലക്ഷ്യമാക്കിയുള്ള തേരോട്ടത്തിൽ ഉച്ചവെയിലിലെ കത്തുന്ന സൂര്യനും പിന്നീടുണ്ടായ കനത്തമഴയ്ക്കും പിടികൊടുക്കാതെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ഇന്നലെ തൊടുപുഴ മണ്ഡലത്തിൽ പര്യടനം നടത്തി. നൂറുകണക്കിന് പ്രവർത്തകരാണ് ഇരുചക്രവാഹനങ്ങളിൽ പ്ലക്കാർഡുകളുമായി വിജയാരവം മുഴക്കി സ്ഥാനാർത്ഥിക്ക് അകമ്പടി സേവിച്ചത്. പഞ്ചായത്തുതലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ എല്ലാം നിരവധി പ്രവർത്തകർ ഒഴുകിയെത്തി. കനത്ത വെയിൽ അവഗണിച്ചും യുവാക്കളും കുട്ടികളും, സ്ത്രീകളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്. ഉച്ചയ്ക്കു ശേഷം മഴയെത്തിയെങ്കിലും ആവേശം ചോരാതെതന്നെ പര്യടനം മുന്നേറി.

രാവിലെ ഇടവെട്ടി പഞ്ചായത്തിലെ ആർപ്പാമറ്റത്തു നിന്നായിരുന്നു തുടക്കം. പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ സീതി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എം സലിം, പ്രൊഫ. എം.ജെ ജേക്കബ്, അഡ്വ. എസ്. അശോകൻ, റോയ്.കെ പൗലോസ്, പ്രൊഫ. കെ.ഐ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു ഇടവെട്ടി, ആലക്കോട്, കുട്ടപ്പൻകവല, കല്ലാനിക്കൽ, മുട്ടം, തോട്ടുങ്കര, വിച്ചാട്ടുകവല, പഴയമറ്റം, കരിങ്കുന്നം, കുണിഞ്ഞി, പുറപ്പുഴ, വഴിത്തല, അരിക്കുഴ, ചിറ്റൂർ, മണക്കാട്, കുമാരമംഗലം മേഖലകളിൽ പര്യടനം നടത്തി.

തിരഞ്ഞെടുപ്പ് പര്യടനം പാതി വഴിയിൽ റദ്ദാക്കി

തൊടുപുഴ: കേരളാ കോൺഗ്രസ്എം ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെത്തെ തിരഞ്ഞെടുപ്പ് പര്യടനം പാതി വഴിയിൽ റദ്ദാക്കി. വൈകിട്ട് അഞ്ചോടെ കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയിൽ സ്വീകരണ യോഗം നടക്കുന്നതിനിടയിലാണ് കെ.എം മാണിയുടെ മരണ വാർത്ത എത്തുന്നത്. ഇതോടെ അനുശോചനം പ്രകടിപ്പിച്ച് തുടർന്നുള്ള പര്യടന പരിപാടികൾ റദ്ദാക്കുകയായിരുന്നു.

ഡീൻ കുര്യാക്കോസിന്റെ ഇന്നത്തെ പര്യടനം

ഇടുക്കി : യുഡിഫ് സ്ഥാനാർഥി അഡ്വ : ഡീൻ കുരിയാക്കോസ് ഇന്ന് ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കും. രാവിലെ എട്ടിന് കോഴിമല നിന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്നു സ്വരാജ് , വെള്ളിലാംകണ്ടം, കൽത്തൊട്ടി, ലബ്ബക്കട, കാഞ്ചിയാർ പള്ളിക്കവല , കക്കാട്ട്കട , മേപ്പാറ,സ്‌കൂൾ കവല ,നരിയംപാറ , ഇരുപതേക്കർ, സുവർണഗിരി ,ഐ റ്റി ഐ പടി, വള്ളക്കടവ് , കടമാക്കുഴി, അമ്പലക്കവല ,കുന്തളംപാറ , പാറക്കടവ് ,ആനകുത്തി, പൂവേര്സമൗണ്ട്, കൊച്ചുതോവാള .നത്തുകല്ല് , വെള്ളയാംകുടി ,നിർമലാസിറ്റി, വാഴവര ,എട്ടാംമൈൽ, പത്താംമൈൽ, ഡബിൾ കട്ടിങ് ,നാരകക്കാനം ,ഇടുക്കി ,മരിയാപുരം ,വിമലഗിരി ,പാണ്ടിപ്പാറ, ഈട്ടിക്കവല , അൽഫോൻസാ നഗർ, നെല്ലിപ്പാറ കാർമ്മൽ സിറ്റി , പാറക്കടവ്,കാമാക്ഷി ,അമ്പലമേട് ,പുഷ്പഗിരി ,ഉദയഗിരി ,പ്രകാശ് ,നീലിവയൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് തങ്കമണിയിൽ സമാപിക്കും .

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പുരോഗതിക്ക് കോൺഗ്രസ് ഭരണമുണ്ടാവണം

തൊടുപുഴ : പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പുരോഗതി ഉണ്ടാവണമെങ്കിൽ ഇന്ത്യയിൽ കോൺഗ്രസ് ഭരണമുണ്ടാവണമെന്നു കെ പി സി സി സെക്രട്ടറി ജെയ്സൺ ജോസഫ് പറഞ്ഞു. ദളിത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം കൺവെൻഷൻ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവാൻ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ അദ്ധ്യക്ഷത വഹിച്ചു .