ചെറുതോണി: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ കെ.ടി.യു.സി (എം) ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാബു പാലയ്ക്കൽ, സെലിൻ കുഴിഞ്ഞാലിൽ, ടി.പി മൽക്ക, ടോമി തീവള്ളി, സെബാസ്റ്റ്യൻ പള്ളിവാതുക്കൽ, ജോബി പേടിക്കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.

ചരിത്രമുള്ള കാലത്തോളം കെ.എം. മാണി അനുസ്മരിക്കപ്പെടും

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായനായ രാഷ്ട്രീയ നേതാവായിരുന്നു കെ.എം. മാണി എന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ കേരളത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് കെ.എം.മാണി. അധികാരിത്തിലേറിയപ്പോഴൊക്കെ കർഷക ജനതയുടെ ഉന്നമനത്തിനായി ഒട്ടേറെ ആനുകൂല്യ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേരള ചരിത്രമുള്ളകാലത്തോളം കെ.എം.മാണി സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.