ചെറുതോണി: ഇടുക്കി ജില്ല ആസ്ഥാനത്ത് പിതാവ് നാലരവയസുള്ള മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടിയുടെ വല്യമ്മയുടെ പരാതിയെത്തുടർന്ന് ഇടുക്കി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്തു. കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.