jeep
നിയന്ത്രണം വിട്ട ജീപ്പ് പെരിയാർ ചോറ്റുപാറ കൈത്തോട്ടിലേക്ക് മറിഞ്ഞ നിലയിൽ

വണ്ടിപ്പെരിയാർ: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ച ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു 11 പേർക്ക് പരിക്കേറ്റു. ഡൈമൂക്ക് സ്വദേശികളായ രാസമ്മ (57), ജയന്തി (33), തങ്കപ്പൻ (59), ലീലാമ്മ (58), മോഹനൻ (51), മോസസ് (ഒൻപത്), മുരുകേശൻ (31), ഷീബ(19), മണിമേഖല (22), വർഗീസ് (44), ജീപ്പ് ഡ്രൈവർ പെരിയാർ സ്വാദേശി ഷാജഹാൻ (39) എന്നിവരെ നിസാര പരിക്കുകളോടെ പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ദേശീയപാത 183 ൽ നെല്ലിമലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അപകടം. കുമളി ഭാഗത്ത് നിന്നുവന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടിപ്പെരിയാറ്റിൽ നിന്നും ഡൈമൂക്കിലേക്ക് പോവുകയായിരുന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ജീപ്പ് റോഡരുകിലെ സംരക്ഷണ ഭിത്തിയിലിടിച്ചു പെരിയാർ -ചോറ്റുപാറ തോട്ടിലേക്ക് മറിഞ്ഞു. ഇടിച്ച കാർ നിർത്താതെ പോയതായി ജീപ്പ് ഡ്രൈവർ പറഞ്ഞതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.