kanam
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വണ്ടിപ്പെരിയാറ്റിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

വണ്ടിപ്പെരിയാർ : മോദി സർക്കാരിനെ പുറത്താക്കാൻ നേതൃത്വം നൽകേണ്ട കോൺഗ്രസ് ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണാൻ ശ്രമിക്കുകയാണെന്നും ചങ്ങലപൊട്ടിയ പട്ടം പോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തിയതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് എൽ ഡി എഫ് വാഗമൺ,വണ്ടിപ്പെരിയാർ മേഖലകളിലെ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്രമോദി പുറത്തു പോകണമെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്ത് പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തി മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന മോദി ഭരണത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. എന്നാൽ ഇടതുപക്ഷത്തെ മുഖ്യശത്രുവാക്കുന്നതിനാണ് യു ഡി എഫ് ഇപ്പോൾ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഇത് വ്യക്തമാക്കുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു. നേതാക്കളായ കെ.കെ.ശിവരാമൻ, പി എസ് രാജൻ, ഇ.എസ് ബിജിമോൾ എംഎൽഎ, വാഴൂർ സോമൻ, ആർ തിലകൻ, ഷാജി ജേക്കബ്ബ്, എം ജെ വാവച്ചൻ, ജോസ് ഫിലിപ്പ്, കെ സത്യൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.