തൊടുപുഴ: ഇടുക്കി ജില്ലാ ആർട്സ് അസോസിയേഷന്റെയും വണ്ണപ്പുറം നർത്തന സ്‌കൂൾ ഓഫ് ആർട്സ് ആന്റ് മ്യുസിക്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽചിത്രരചന മത്സരവും പ്രദർശനവും 13 ന് രാവിലെ 10 ന് വണ്ണപ്പുറം അറ്റ്ലാന്റ ഓഡിറ്റോറിയത്തിൽ നടത്തും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നി വിഭാഗത്തിലാണ് മത്സരങ്ങൾ വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും, സർട്ടിഫിക്കറ്റും നൽകും. എൽ.പി: പൂംന്തോട്ടവും ചിത്ര ശലഭങ്ങളും, യു.പി :വീടും ചുറ്റുപാടുകളും, എച്ച്.എസ്: കടൽ തീരവും കാഴ്ചകളും, എച്ച്.എസ്.എസ് : വേനൽക്കാല ദുരിതങ്ങളും കാഴ്ചപ്പാടുകളും എന്നതാണ് വിഷയം. താൽപ്പര്യമുള്ളവർ 12 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9605609050, 9447612575