കുമളി: "പുനർജ്ജനി"യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ എട്ട് മുതൽ ആനവച്ചാൽ തോടും മുളങ്കാടുകളും മാലിന്യമക്തമാക്കാനുള്ള ശ്രമം ആരംഭിക്കും. ആനവച്ചാൽ തോട്ടിലെ ചെളിയും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളും നീക്കം ചെയ്ത് പുഴയുടെ നീരൊഴുക്ക് സുഗമമാക്കുന്നതിന് പെരിയാർ കടുവാസങ്കേതവും കുമളി പഞ്ചായത്തും പൗരസമൂഹവും ചേർന്ന് ആരംഭിച്ചതാണ് "പുനർജ്ജനി". പുനർജ്ജനിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള വ്യക്തികളോ സംഘടനകളോ ഇന്ന് രാവിലെ എട്ടിന് ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ശില്പ. വി. കുമാർ അറിയിച്ചു.