തൊടുപുഴ: തൊടുപുഴയിലെ പ്രമുഖ വസ്ത്രാലയമായ മഹാറാണി വെഡിങ് കളക്ഷൻസ് ഉപഭാക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ബ്രൈഡൽ ഡിസൈനർ സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. പ്രഗത്ഭരായ ഫാഷൻ ഡിസൈനേഴ്സിന്റെയും ഉത്തരേന്ത്യയിൽ നിന്നുള്ള ഡിസൈനർ സ്റ്റിച്ചിങ് ഹാൻഡ് വർക്കേഴ്സിന്റെയും നേതൃത്വത്തിൽ കസ്റ്റമേഴ്സിന്റെ താത്പര്യത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് സ്റ്റിച്ച് ചെയ്ത് നൽകുന്നു. ബ്രൈഡൽവെയർ, പാർട്ടി വെയർ ഡ്രെസുകൾ കസ്റ്റമേഴ്സിന്റെ മനസിനും ശരീരത്തിനും ബഡ്ജറ്റിനും ഇണങ്ങുന്ന രീതിയിൽ ഡിസൈൻ ചെയ്ത് നൽകുക എന്നതാണ് ബ്രൈഡൽ ഡിസൈനർ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ഒരുപോലെ അണിഞ്ഞൊരുങ്ങാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യമായ ഡ്രസ്‌കോഡ് വസ്ത്രങ്ങൾ ഏറ്റവും വേഗത്തിൽ ബ്രൈഡൽ ഡിസൈനർ സ്റ്റുഡിയോയിലൂടെ തയ്യാറാക്കി നൽകുന്നു. ഫാഷൻ ലോകത്തേക്കുള്ള മഹാറാണി വെഡിംഗ് കളക്ഷന്റെ പുത്തൻ കാൽവെപ്പാണ് ബ്രൈഡൽ ഡിസൈനർ സ്റ്റുഡിയോയെന്ന് മഹാറാണി വെഡിംഗ് കളക്ഷൻ മാനേജിങ് ഡയറക്ടർ റിയാസ് വി.എ പറഞ്ഞു.