deen
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസിന് കട്ടപ്പനയിൽ നൽകിയ സ്വീകരണം

കട്ടപ്പന: മുതിർന്ന നേതാവ് കെ.എം. മാണിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനം. കെ.എം. മാണിയോടുള്ള ആദര സൂചകമായി വാദ്യമേളങ്ങൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. എങ്കിലും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തു നിന്നത് ജനസഞ്ചയമായിരുന്നു. ജില്ലയിലെ മലയോര കർഷകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത നേതാവായ കെ.എം മാണിയെ സ്മരിച്ചും അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാപാർച്ചന നടത്തിയുമാണ് സ്വീകരണ കേന്ദ്രങ്ങളിലൂടെ സ്ഥാനാർത്ഥി കടന്നു പോയത്. കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമലയിൽ നിന്നായിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനത്തിന് തുടക്കമിട്ടത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പര്യടനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ജോണി കുളമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സേനാപതി വേണു, തോമസ് രാജൻ, ജോണി ചീരാംകുന്നേൽ, ഷാജി കാഞ്ഞിമല , മനോജ് മുരളി, ബിജോ മാണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു സ്വരാജ്, വെള്ളി ലാംകണ്ടം, കൽത്തൊട്ടി, മേപ്പാറ, ലബ്ബക്കട, കാഞ്ചിയാർ പള്ളിക്കവല, കക്കാട്ട് കട, നരിയംപാറ, വള്ളക്കടവ്, ഇരുപതേക്കർ, സുവർണഗിരി , അമ്പലക്കവല, കുന്തളം പാറ, പാറക്കടവ് , ആനകുത്തി, കൊച്ചു തോവാള, നത്തുകല്ല്, വെള്ളയാംകുടി, നിർമ്മലാ സിറ്റി, വാഴവര, എട്ടാംമൈൽ, പത്താംമൈൽ, ഡബിൾ കട്ടിംഗ്, നാരകക്കാനം, മരിയാപുരം, വിമലഗിരി, പാണ്ടിപ്പാറ, നെല്ലിപ്പാറ, പാറക്കടവ്, കാമാക്ഷി, പുഷ്പഗിരി, ഉദയഗിരി, പ്രകാശ് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തങ്കമണിയിൽ പര്യടനം സമാപിച്ചു.