പോൾസൺ മാത്യു
തൊടുപുഴ: കേരളാ കോൺഗ്രസ് ചെയർമാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തിൽ കെ.ടി.യു.സി (ബി) സംസ്ഥാന പ്രസിഡന്റ് പോൾസൺ മാത്യു അനുശോചിച്ചു.
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളാ
തൊടുപുഴ : കേരളാ കോൺഗ്രസ് (എം) ചെയർമാനും ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളാ തൊടുപുഴ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.
ആർ.എസ്.പി(എം)
തൊടുപുഴ : കേരളാ കോൺഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ കെ.എം മാണിയുടെ നിര്യാണത്തിൽ ആർ.എസ്.പി (എം) ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ സെക്രട്ടറി ബി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി. പി കുഞ്ഞച്ചൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.എസ് അപ്പുക്കുട്ടൻ, പി.എം അസീസ്, പി.കെ തങ്കച്ചൻ, പി.കെ കൊന്താലം, കെ.കെ ജാഫർ എന്നിവർ പങ്കെടുത്തു.