തൊടുപുഴ: അറക്കുളം തുമ്പച്ചി കുരുശുമല തീർത്ഥാടനം ഇന്നാരംഭിക്കും. 28ന് സമാപിക്കും. ഇന്ന് രാവിലെ 8.30ന് ഗദ്സമനിൽ നിന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി,​ 9.30ന് ആഘോഷമായ വി. കുർബാന,​ തുർന്ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ് ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. ഫാ. ബർക്കുമാൻസ് കുന്നുംപുറം,​ ഫാ. കുര്യാക്കോസ് എന്നിവർ സന്ദേശം നൽകും. 14ന് രാവിലെ വിശുദ്ധ കുർബാന,​ സന്ദേശം,​ കുരുത്തോല വിതരണം,​ 19ന് രാവിലെ എട്ടിന് ഭക്തിനിർഭരമായ കുരിശിന്റെ വഴി,​ സമാപന പ്രാർഥന,​ പീഡാനുഭവ സന്ദേശം ഫാ. മാത്യു പുന്നത്താമത്തുകുന്നേൽ നടത്തും. 26ന് കുരുശിന്റെ വഴി,​ 28ന് ആഘോഷമായ വിശുദ്ധ കുർബാന,​ ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ സന്ദേശം നൽകും.