നെടുങ്കണ്ടം: എസ്.എൻ.ഡി.പിയോഗം പച്ചിടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നാലാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 17ന് രാവിലെ 10 മുതൽ നെടുങ്കണ്ടം ഉമാമഹേശ്വര ആഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ എന്നിവർ സംസാരിക്കും. കമ്മിറ്റി അംഗങ്ങളായ എൻ. ജയൻ, കെ.ബി. സുരേഷ്, കെ.എൻ. ശശി, സി.എം. ബാബു, ശാന്തമ്മ ബാബു എന്നിവർ പങ്കെടുക്കും.