ഇടുക്കി: യു.ഡി.ഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസ് ഇന്ന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കും. രാവിലെ ഏഴിന് പാലക്കുഴ മണ്ഡലത്തിലെ മാറികയിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്നു ആരക്കുഴ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കുളപ്പുറത്തു സമാപിക്കും.