തൊടുപുഴ: യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.എസ്.യു സംഘടിപ്പിക്കുന്ന റോഡ് ഷോ ഇന്ന് രണ്ടിന് കോതമംഗലത്ത് നിന്ന് തുടങ്ങി തൊടുപുഴയിൽ അവസാനിക്കും. എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ നയിക്കുന്ന റോഡ് ഷോയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി കോടിയാട്ട് തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കന്മാർ പങ്കെടുക്കും. ആയിരം ഇരുചക്രവാഹങ്ങളുടെ അകമ്പടിയോടെ നടത്തുന്ന റോഡ് ഷോ വഴക്കുളത്ത് എത്തുമ്പോൾ സ്ഥാനാർഥി ഡീൻ കുര്യക്കോസും റോഡ് ഷോയിൽ പങ്കാളിയാകുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.