ചെറുതോണി. കേരള രാഷ്ട്രീയത്തിൽ പാവപ്പെട്ടവനോടും അഗതികളോടും ഏറ്റവും അധികം കാരുണ്യവും ദയയും കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ നിയമസഭാ സാമാജികനും വിവിധ വകുപ്പുകളിൽ മന്ത്രിയുമായിരുന്നപ്പോൾ ഇടുക്കിയോട് പ്രത്യേക പരിഗണന നൽകിയതായും രോഗികൾക്ക് ഇന്നും പ്രയോജനം ലഭിക്കുന്ന കാരുണ്യ പദ്ധതി അദ്ദേഹത്തിന്റെ അഗതികളോടുള്ള മനോഭാവത്തിന്റെ സ്പർശമാണെന്നും അദ്ദേഹം പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ സംസാരിച്ചു.