മറയൂർ: അരനൂറ്റാണ്ടിലേറയായി കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തിൽ മറയൂരിൽ വിവിധരാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ അനുശോചിച്ചു. മറയൂർ ടൗണിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ്, സി.പി.എം മറയൂർ ഏരിയാ സെക്രട്ടറി വി. സിജിമോൻ, കോൺഗ്രസ് മറയൂർ മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, ബി.ജെ.പി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എ.​ രാജ്കുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എസ്. ശശികുമാർ, കേരള കോൺഗ്രസ്- എം മണ്ഡലം സെക്രട്ടറി ഗ്ലാഡ്സൺ കപ്പോഴക്കൽ എന്നിവർ സംസാരിച്ചു.