ഇടുക്കി:എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ ഉടുമ്പൻചോല നിയോജകമണ്ഡലം പര്യടനം രണ്ടാം ദിവസമായ ഇന്ന് രാവിലെ നാല് മുക്കിൽ നിന്ന് ആരംഭിച്ചു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് കമലാസനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. ഉടുമ്പൻചോല നിയോജകമണ്ഡലം പര്യടനത്തിനിടയിൽ ഏറ്റവും കൂടുതൽ താൻ ശ്രദ്ധിച്ചത് ഇവിടത്തെ റോഡുകളുടെ ശോചനീയാവസ്ഥയാണെന്ന് സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ബിജു കൃഷ്ണൻ പറഞ്ഞു. ഗതാഗത യോഗ്യമല്ലാത്ത റോഡുകൾ മൂലം റോഡപകടങ്ങൾ പതിവായിട്ടും റോഡുകളുടെ പുനർനിർമാണം കാര്യക്ഷമമായ രീതിയിൽ നടത്താനോ അതിനുവേണ്ട നടപടികൾ സ്വീകരിക്കാനോ തയ്യാറാകാത്ത ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പെരിഞ്ചാംകുട്ടിയിൽ നിന്ന് ആരംഭിക്കുന്ന പര്യടന യാത്ര മുനിയറ, കമ്പിളികണ്ടം, കീരിത്തോട്, വെണ്മണി, കഞ്ഞിക്കുഴി, വിമലഗിരി, തടിയമ്പാട് എന്നിവിടങ്ങളിലൂടെ ചെറുതോണിയിൽ എത്തി സമാപിക്കും.