വെള്ളത്തൂവൽ: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) വെള്ളത്തൂവൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ ടൗണിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് എം.യു. ബേബി മുളയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ് തോമസ് (കോൺഗ്രസ് ഐ അടിമാലി ബ്ലോക്ക് പ്രസിഡന്റ്) കെ.ജി ജയദേവൻ (സി.പി.എം), കെ.ബി ജോൺസൺ (സി.പി.ഐ) സിയാമോൻ കെ.എ (മുസ്ലിം ലീഗ്), പി.സി ജയൻ (ജെ.എസ് .എസ്) എന്നിവർ സംസാരിച്ചു.
സാഹിത്യവേദി അനുശോചിച്ചു
തൊടുപുഴ: കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ തൊടുപുഴ സാഹിത്യവേദി അനുശോചിച്ചു.