കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ ബാലജനയോഗം കുട്ടികളുടെ യൂണിയൻതല കലോത്സവമായ അറിവുത്സവത്തിന് ഇന്ന് തുടക്കമാകും. 14 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിലാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ബാലജനയോഗം പ്രസിഡന്റ് അബിരാം സാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ബാലജനയോഗം ക്ളബ് പ്രസിഡന്റ് അശ്വിൻ വിധു ആശംസ അർപ്പിക്കും. സെക്രട്ടറി ആതിര ശശി നന്ദി പറയും. 14 ന് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ,​ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ,​ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. യോഗം ഡയറക്ടർ ബോർ‌ഡ് മെമ്പർ ഷാജി പുള്ളോലിൽ,​ യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം,​ മലനാട് യൂണിയൻ ശ്രീനാരായണ വൈദീക സമിതി പ്രസിഡന്റ് സുരേഷ് ശാന്തി,​ വനിതാസംഘം യൂണിയൻ സെക്രട്ടറി ലതാ സുരേഷ്,​ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല,​ വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ജയ സുകു,​ ട്രഷറർ രജനി സന്തോഷ്,​ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സത്യൻ മാധവൻ,​ ശ്രീനാരായണ ക്ളബ് പ്രസിഡന്റ് കെ.പി ബിനീഷ്,​ സൈബർസേന യൂണിയൻ ചെയർമാൻ സി.എസ് മഹേഷ്,​ കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി ഭാവന,​ സെക്രട്ടറി ദേവിക ഷാജി എന്നിവർ സംസാരിക്കും. ബാലജനയോഗം യൂണിയൻ പ്രസിഡന്റ് അബിരാം സാബു സ്വാഗതവും ബാലജനയോഗം യൂണിയൻ സെക്രട്ടറി ആതിരാ ശശി നന്ദിയും പറയും.