തൊടുപുഴ: തൊടുപുഴ ഉപനിഷത്ത് പഠന കേന്ദ്രത്തിന്റെയും പതഞ്ജലി യോഗ പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആത്മോപദേശ ശതക പഠന ക്ളാസ് നാളെ നടക്കും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ പുതുക്കുളം നാഗരാജാസ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ച് വരുന്ന പതഞ്ജലി യോഗ പഠന കേന്ദ്രത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ളാസ്. ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജ് റിട്ട. പ്രിൻസിപ്പാൾ പ്രൊഫ. പി.ജി ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം താലൂക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9388270127, 9447523302, 9447523304.