ഇടുക്കി: വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾക്ക് വാട്ടർ അതോറിട്ടിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിട്ടി ആസ്ഥാനത്തും ജില്ലകളിലെ ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നു. വാട്ടർ അതോറിട്ടി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും പരാതികൾ സ്വീകരിക്കും. ജില്ലയിൽ വരൾച്ചാ പരാതിപരിഹാരത്തിനായി വിളിക്കേണ്ട നമ്പരുകൾ ഇവയാണ്. ജില്ലാ കൺട്രോൾ റൂം ഫോൺ- 0486 2222812, തൊടുപുഴ ഡിവിഷൻ ഫോൺ-9188127933.