തൊടുപുഴ: ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ജോളി ജയിംസ് സ്ഥാനമേറ്റു. അഡ്വ. അരുൺ ചെറിയാൻ സെക്രട്ടറിയായും അഡ്വ. എസ്.ആർ. ശ്രീവിദ്യ വൈസ് പ്രസിഡന്റായും അഡ്വ. അഖിൽ എസ്. ദാസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. മുട്ടം ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഡ്വ. ജോർജ് ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി മുഹമ്മദ് വസീം മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജിമാർ, സബ്ബ് ജഡ്ജി, മുൻസിഫ് മജിസ്‌ട്രേറ്റ്, പബ്ളിക് പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ എന്നിവർ പങ്കെടുത്തു.