കോതമംഗലം: യു.ഡി.ഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസ് ഇന്ന് കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 7.40 ന് വടാട്ടുപാറ മണ്ഡലത്തിലെ മീരാൻസിറ്റിയിൽ അഡ്വ: വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്നു വടാട്ടുപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി എന്നീ മണ്ഡലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് വാരപ്പെട്ടി കവലയിൽ സമാപിക്കും.
പി.ജെ. ജോസഫ് പ്രസംഗിക്കും
തൊടുപുഴ: ഡീൻ കുര്യക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ 20ന് വൈകിട്ട് നാലിന് വാഴത്തോപ്പ് പള്ളിത്താഴെ, അഞ്ചിന് മുരിക്കാശേരി, ആറിന് പാറത്തോട് എന്നിവിടങ്ങളിൽ പ്രസംഗിക്കും.