rasheed
പിടിയിലായ റഷീദ്‌ കഞ്ചാവ് ശരീരത്തിൽ കെട്ടിവച്ച നിലയിൽ

കുമളി: കഞ്ചാവ് മൊത്തവ്യാപാരി കുമളി എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഷീദാണ് (48) എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്. ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 1.050 കിലോ ഉണക്ക കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. നടന്നുവരികയായിരുന്ന പ്രതിയെ ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോഴാണ് വയറിന് ചുറ്റിലും പാഡ് പോലെ ചുറ്റി ഉറപ്പിച്ച തുണിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. കോഴിക്കോട് മൊത്തമായും ചില്ലറയായും വിൽക്കുന്നതിന് തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് 9,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവാണെന്ന് ഇയാൾ മൊഴി നൽകി. പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നതിനായാണ് ശരീരത്തിൽ ചുറ്റി ഒളിപ്പിച്ച് കാൽനടയായി എത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.