മറയൂർ: ആദിവാസി കോളനികളിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മറയൂരിൽ ബോധവത്കരണ സെമിനാർ നടന്നു. മറയൂർ സാമൂഹികാരോഗ്യ കേന്ദ്ര ഹാളിൽ നടന്ന സെമിനാറിൽ ആർ.സി.എച്ച് ജില്ലാ ഓഫീസർ ഡോ. സുരേഷ് വർഗീസ്, എൻ.എച്ച് എം ജൂനിയർ കൺസൾട്ടന്റ് ജിജിൽ, ചിന്നാർ വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, സി.ഡി.പി.ഒ ആനന്ദലക്ഷ്മി, ഡോ. പീറ്റർ ജോസഫ്, ഡോ. അനൂപ്. എം എന്നിവർ നേതൃത്വം നൽകി.