തൊടുപുഴ: മൂലമറ്റം- മണപ്പാടി ചപ്പാത്തിന്റെ
സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്ന മണപ്പാടി ചപ്പാത്ത് അടിയന്തരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചപ്പാത്ത് തകർന്നാൽ കണ്ണിക്കൽ- പുത്തേട് തുടങ്ങിയ ആദിവാസി മേഖലയിലെ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാതെ പ്രദേശം ഒറ്റപ്പെടുന്ന സ്ഥിതിയാവും. ഇങ്ങനെവന്നാൽ പ്രദശവാസികൾക്ക് മൂന്നുങ്കവയൽ ചുറ്റി കിലോമീറ്ററുകൾ നടന്ന് മൂലമറ്റത്തിനും അറക്കുളത്തിനും പോകേണ്ടിവരും.
മണപ്പാടി ചപ്പാത്ത് ഏക ആശ്രയം
കണ്ണിക്കൽ- മൂന്നുങ്കവയൽ പ്രദേശങ്ങളെ മൂലമറ്റവുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണ് മണപ്പാടി ചപ്പാത്ത്. ആദിവാസി മേഖലകളായ കണ്ണിക്കൽ, പുത്തേട് പ്രദേശങ്ങളിലെയും മണപ്പാടി മൂന്നുങ്കവയൽ പ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുളള ഏക ആശ്രയമാണ് ഈ ചപ്പാത്ത്. കാഞ്ഞാർ -മണപ്പാടി പൊതുമരാമത്ത് റോഡിലുള്ള ഈ ചപ്പാത്ത് 36 വർഷം മുമ്പ് അറക്കുളം പഞ്ചായത്താണ് നിർമ്മിച്ചത്. ഇലപ്പളളി വെളളൂർ തോട്ടിലെയും കണ്ണിക്കൽ വലിയ തോട്ടിലെയും വെള്ളം എത്തി ചേരുന്ന മണപ്പാടി ചപ്പാത്ത് വർഷകാലത്ത് കരകവിഞ്ഞ് ഒഴുകുന്നതാണ്.
നന്നാക്കാനും ആരും തയ്യാറല്ല
പൊതുമരാമത്ത് റോഡിലെ ചപ്പാത്തായത് കൊണ്ട് പഞ്ചായത്തും സുരക്ഷ പണികൾ നടത്താൻ തയ്യാറാകുന്നില്ല. പട്ടികവർഗ വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുള്ള അപകടകരമായ അവസ്ഥയ്ക്ക് പരിഹാരം കാണാതെ പട്ടിക വർഗ വികസന വകുപ്പ് ലക്ഷകണക്കിന് രൂപ ഓരോ വർഷവും ലാപ്സാക്കി കളയുന്നതായി ആക്ഷേപമുണ്ട്. ട്രൈബൽ മേഖലയിലേയ്ക്കുള്ള റോഡിലെ ചപ്പാത്തായതു കൊണ്ട് ട്രൈബൽ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്താവുന്നതുമാണ്. എന്നാൽ അതിനും അധികൃതർ താത്പര്യം കാണിക്കുന്നില്ല.