ഇടുക്കി: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ അടിമാലി ടൗണിൽ കലാപരിപാടികളും വോട്ടു വണ്ടി പര്യടനവും നടത്തി. വോട്ടുവണ്ടിയിൽ വോട്ടിംഗ് മെഷിനും വിവി പാറ്റ് സംവിധാനവും പൊതുജനങ്ങൾക്ക് പരിചയപ്പെടാനും മാതൃകാ വോട്ട് ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. അടിമാലി എസ്.എൻ.ഡി.പി. സ്‌കുളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. തൊടുപുഴ മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ അവതരിപ്പിച്ച ഗാനമേളയും പരിപാടിയിൽ ഉണ്ടായിരുന്നു. അടിമാലി ട്രാഫിക് എസ്.ഐ അലി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്വീപ് നോഡൽ ഓഫീസർ ശ്രീകല കെ.എസ്, ദേവികുളം താലുക്ക് നോഡൽ ഓഫീസർ എസ്. രമേശ്, അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ സദൻ, അടിമാലി സബ് ഇൻസ്‌പെക്ടർ ബേസിൽ , ദേവികുളം തഹസിൽദാർ ഷാജി സ്വീപ് അംഗങ്ങളായ എം.ആർ ശ്രീകാന്ത്, അസീസ്, ജോർജ് എന്നിവരും പങ്കെടുത്തു.