vellarikka
വിഷുവിപണിയിൽ എത്തിയിരിക്കുന്ന കണിവെള്ളരി

മറയൂർ: കാലാവസ്ഥ പോലെ തന്നെ തീ പാറുന്ന വിലയുമായി ഇത്തവണ വിഷുവിപണി ലക്ഷ്യമിട്ട് കണിവെള്ളരിയെത്തി. അതിർത്തി ഗ്രാമങ്ങളിലെ തോട്ടങ്ങളിൽ പ്രത്യേക പരിചരണത്തോടെ കൃഷി ചെയ്ത വെള്ളരികളാണിത്. കലോയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് ഇപ്പോഴത്തെ വില. വിഷു അടുക്കുന്തോറും വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ചില വീടുകളിൽ വിഷുവിന് മുന്നോടിയായി മുൻവശത്ത് കണി വെള്ളരി കെട്ടി തൂക്കുന്ന പതിവുണ്ട്. ഇതിന് പുറമെ വിഷുവിന് കണിയൊരുക്കുന്നതിൽ കണിക്കൊന്നപ്പൂവിനെന്ന പോലെ കണിവെള്ളരിക്കും പ്രധാന സ്ഥാനമാണുള്ളത്.