മറയൂർ: ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയാണ് കസ്തൂരി മോളുടെ യാത്ര. പരാധീനതകളുടെ പേരിൽ ചികിത്സ അൽപ്പമൊന്ന് വൈകിയാൽ ഒരു പക്ഷേ അരുതാത്തത് സംഭവിക്കുമെന്ന് ഡോക്ടർമാരുടെ വാക്കുകൾ.
മറയൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന ആനന്ദഭവനിൽ ഡ്രൈവറായ ഗണേഷിന്റെ മകളായ കസ്തൂരി (13) അനുഭവിക്കുന്ന വേദനയുടെ ആഴം അളന്നെടുക്കുക പ്രയാസം. ലക്ഷത്തിൽ ഒരാളിൽ മാത്രം കാണുന്ന (അപ്ലാസ്റ്റിക് അനീമിയ) എന്ന മഹാരോഗത്തിന്റെ പിടിയിലാണ് ഈ കുരുന്ന്. അടിയന്തരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നാണ് ഡോക്ടറുടെ അവസാന വാക്കുകൾ. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് അതിന് ചിലവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കസ്തൂരിയുടെ ജീവന്റെ വിലയാണ് ഈ ഭീമമായ തുക. പ്രതീക്ഷയുടെ സകല വാതിലുകളും അടഞ്ഞിരിക്കുന്ന ഈ നിമിഷത്തിൽ ഈ കുടുംബം കൈനീട്ടുന്നത് കരുണയുടെ ഉറവവറ്റാത്ത മനസുകൾക്കു മുന്നിലാണ്. ഇതിനിടയൽ ഒരു സന്തോഷ വാർത്ത. കസ്തൂരിയുടെ സ്റ്റെംസെൽസ് അനുജന്റെ കോശങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി. തിരഞ്ഞെടുപ്പു സമയമായതിനാൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ആ തിരക്കിലാണ്. സഹായിക്കുവാൻ എല്ലാവരും മനസ് വയ്ക്കണം. നാട്ടുകാർ കൈകോർക്കുന്നുണ്ടെങ്കിലും ഏങ്ങുമെത്തിയിട്ടില്ല.
കസ്തൂരി. ജി
A/C No: 37082356549
IFS code:sbin 0008644
Marayoor Branch
PH: 09447038757