രാജാക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം പുത്തൻപുരയ്ക്കൽ, അഭിലാഷിനെയാണ് (30) രാജാക്കട് സി.ഐ, എച്ച്.എൽ. ഹണി, എസ്.ഐ പി.ഡി. അനൂപ്‌മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജാക്കാട് കള്ളിമാലിക്കു സമീപം ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയ്‌ക്കൊപ്പം കഴിയുന്ന പ്രതി അയൽവാസിയായ കുട്ടിയെ അനുജന്റെ മുൻപിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.